Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Equivalency Exams

Palakkad

നാ​ല്, ഏ​ഴ് തു​ല്യ​താ പ​രീ​ക്ഷ​ എഴുതാൻ 146 പേ​ർ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ ന​ട​ത്തു​ന്ന നാ​ല്, ഏ​ഴ് തു​ല്യ​താ പ​രീ​ക്ഷ​ക​ളി​ലാ​യി ജി​ല്ല​യി​ൽ 146 പേ​ർ പ​രീ​ക്ഷ എ​ഴു​തും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഏ​ഴാം​ത​രം തു​ല്യ​താ പ​രീ​ക്ഷ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഇ​ന്ന് ഏ​ഴാം​ത​ര​വും, നാ​ലാം​ത​ര​വും പ​രീ​ക്ഷ ന​ട​ക്കും.

ജി​ല്ല​യി​ൽ ഏ​ഴാം​ത​രം തു​ല്യ​ത 113 പ​ഠി​താ​ക്ക​ളാ​ണ് എ​ഴു​തു​ന്ന​ത്. ആ​ദ്യ ദി​ന​ത്തി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി വി​ഷ​യ​ങ്ങ​ളി​ലാ​ണ് മി​ക​വു​ത്സ​വം പ​രീ​ക്ഷ ന​ട​ന്ന​ത്. ര​ണ്ടാം ദി​നം സാ​മൂ​ഹ്യ​ശാ​സ്ത്രം, അ​ടി​സ്ഥാ​ന ശാ​സ്ത്രം, ഗ​ണി​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ. ജി​ല്ല​യി​ൽ 11 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ ആ​ണു​ള്ള​ത്.

ക​ല്പാ​ത്തി ജി​എ​ൽ​പി​എ​സ്, പെ​രു​വ​ന്പ് എ​ച്ച്എ​സ്എ​സ്, ഒ​റ്റ​പ്പാ​ലം ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സ്, പൊ​റ്റ​ശേ​രി ജി​എ​ച്ച്എ​സ്എ​സ്, വ​ട്ടേ​നാ​ട് ജി​വി​എ​ച്ച്എ​സ്എ​സ്, നെ​ൻ​മാ​റ ജി​ബി​എ​ച്ച്എ​സ്എ​സ്, പ​ട്ടാ​ന്പി ജി​എ​ച്ച്എ​സ്എ​സ്, മാ​ത്തൂ​ർ ബം​ഗ്ലാ​വ് സ്കൂ​ൾ, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ, അ​ഗ​ളി ജി​വി​എ​ച്ച്എ​സ്എ​സ് , മു​ട്ടി​കു​ള​ങ്ങ​ര ജ്യോ​തി​നി​ല​യം എ​ന്നി​വ​യാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. നാ​ലാം​ത​രം തു​ല്യ​താ മി​ക​വു​ത്സ​വം പ​രീ​ക്ഷ​യി​ൽ മ​ല​യാ​ളം, ന​മ്മ​ളും ന​മു​ക്ക് ചു​റ്റും, ഗ​ണി​തം, ഇം​ഗ്ലീ​ഷ് എ​ന്നി​ങ്ങ​നെ നാ​ല് വി​ഷ​യ​ങ്ങ​ളി​ലും രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ പ​രീ​ക്ഷ ന​ട​ക്കും.

33 പേ​രാ​ണ് ജി​ല്ല​യി​ൽ നാ​ലാം​ത​രം തു​ല്യ​ത മി​ക​വു​ത്സ​വ​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത ഒ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ​യും ജി​ല്ല​യി​ലെ 12 സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന​താ​യി സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

Latest News

Corehub Up